ഇനി വെറും മുഖ്യമന്ത്രി പോര, ബഹുമാനം ചേർക്കണം; സർക്കുലർ പുറത്തിറക്കി ഭരണപരിഷ്‌കാര വകുപ്പ്

Wed 10 Sep 2025 12:23 PM IST
pinarayi-vijayan

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹുമാന സൂചകമയി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫീസുകളിൽ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാറുണ്ട്. അതിനുശേഷം നിവേദനങ്ങൾക്ക് നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ചില കത്തിടപാടുകളിൽ ഇങ്ങനെ സൂചിപ്പിക്കാറില്ലായിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.

MORE NEWS
പേരൂർക്കടയിലെ  വ്യാജ  മോഷണക്കേസ്; ബിന്ദു ഇനി മുതൽ സ്‌കൂളിലെ പ്യൂൺ, ഉടൻ ജോലിയിൽ പ്രവേശിച്ചേക്കും
പാറശാലയിൽ പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ഭീഷണി; കത്ത് വന്നത് മാവോയിസ്റ്റ് ചീഫിന്റെ പേരിൽ
വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ; ഈ അഞ്ച് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.