കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ഭീഷണി; കത്ത് വന്നത് മാവോയിസ്റ്റ് ചീഫിന്റെ പേരിൽ

Wed 10 Sep 2025 02:26 PM IST
police-station

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്‌ണൻ എന്ന വ്യക്തിയുടെ പേരിൽ അയച്ച കത്താണ് കുന്നംകുളം പൊലീസിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നാണ് കത്തിലെ ആഹ്വാനം.

ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്. സംസ്ഥാനത്തെ ഒട്ടനവധി കാർഷിക പ്രശ്‌നങ്ങൾ, സമകാലിക സംഭവങ്ങൾ, പൊലീസിനും സർക്കാരിനും എതിരെയുള്ള ആഹ്വാനം എന്നിവയാണ് കത്തിലുള്ളത്. കുന്നംകുളം സിഐ കത്ത് മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അവരുടെ നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കത്തയച്ചത് പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സമാനമായ രീതിയിൽ മുമ്പും കത്തയച്ചിട്ടുള്ളതിനാൽ ഇയാൾക്കെതിരെ വയനാട്ടിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന കാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

MORE NEWS
ശബരിമലയിലെ  സ്വർണപ്പാളികൾ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയ സംഭവം; ദേവസ്വം  ബോർഡിന് കനത്ത  തിരിച്ചടി
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് മലപ്പുറം സ്വദേശിനിയിൽ
പേരൂർക്കടയിലെ  വ്യാജ  മോഷണക്കേസ്; ബിന്ദു ഇനി മുതൽ സ്‌കൂളിലെ പ്യൂൺ, ഉടൻ ജോലിയിൽ പ്രവേശിച്ചേക്കും
പാറശാലയിൽ പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.