പേരൂർക്കടയിലെ  വ്യാജ  മോഷണക്കേസ്; ബിന്ദു ഇനി മുതൽ സ്‌കൂളിലെ പ്യൂൺ, ഉടൻ ജോലിയിൽ പ്രവേശിച്ചേക്കും

Wed 10 Sep 2025 04:55 PM IST
bindu

തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മോഷണക്കേസിൽ ഇരയായ ആർ.ബിന്ദുവിന് പുതിയ ജോലി ലഭിച്ചുവെന്ന് റിപ്പോർട്ട്. എംജിഎം പബ്ളിക് സ്‌കൂളാണ് ബിന്ദുവിന് ജോലി വാഗ്ദാനം ചെയ്തതെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. പ്യൂൺ തസ്‌തികയിലാണ് ജോലി നൽകുന്നത്. സ്‌കൂൾ അധികൃതർ വീട്ടിലെത്തി ബിന്ദുവിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ജോലി വാഗ്ദാനം ബിന്ദു സ്വീകരിച്ചുവെന്നാണ് വിവരം. അടുത്ത തിങ്കളാഴ്‌ച മുതൽ ബിന്ദു ജോലിയിൽ പ്രവേശിക്കുമെന്നും വിവരമുണ്ട്.

അതേസമയം, വ്യാജ മോഷണക്കേസിൽ പുതിയ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ ബിന്ദുവിനെ കുടുക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞതാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മോഷണം പോയതായി ആരോപിക്കപ്പെട്ട മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെവച്ച് മറക്കുകയായിരുന്നു. മാല പിന്നീട് ഓമന ഡാനിയൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. മാല വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂർക്കട എസ്‌എച്ച്‌ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപ‌ടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സാധാരണ കിടക്കയ്ക്ക് അടിയിലാണ് ഓമന മാല സൂക്ഷിക്കാറുള്ളത്. എന്നാൽ സംഭവദിവസം സോഫയുടെ അടിയിലാണ് ഓമന മാല വച്ചത്. തുടർന്ന് മാല കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ അന്വേഷണത്തിൽ സോഫയ്ക്ക് അടിയിൽ നിന്ന് മാല കണ്ടെത്തുകയും ചെയ്തു. എന്നാൽ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് ഒരുദിവസം മുഴുവൻ ചോദ്യം ചെയ്തത് ന്യായീകരിക്കാൻ ചവറുകൂനയിൽ നിന്ന് മാല കണ്ടെത്തിയതായി പൊലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

MORE NEWS
ശബരിമലയിലെ  സ്വർണപ്പാളികൾ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയ സംഭവം; ദേവസ്വം  ബോർഡിന് കനത്ത  തിരിച്ചടി
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് മലപ്പുറം സ്വദേശിനിയിൽ
പാറശാലയിൽ പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ഭീഷണി; കത്ത് വന്നത് മാവോയിസ്റ്റ് ചീഫിന്റെ പേരിൽ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.