സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് മലപ്പുറം സ്വദേശിനിയിൽ

Wed 10 Sep 2025 05:17 PM IST
amoebic-

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്രവം വിശദ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.


അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന സ്‌ത്രീ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് എളേടത്തുകുന്ന് വാപ്പാടൻ രാമന്റെ ഭാര്യ എം ശോഭന (56) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശോഭനയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന ശോഭനയ്ക്ക് മൈക്രോബയോളജി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണർ വെള്ളത്തിൽ നിന്നാവാം രോഗമുണ്ടായതെന്ന സംശയത്തിൽ ക്ലോറിനേഷൻ നടത്തിയിരുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്‌തിഷ്ക ജ്വരം മൂലമുള്ള അഞ്ചാമത്തെ മരണമാണിത്.

കോഴിക്കോട് മെഡിക്കൽ കോളേജിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുമായി നിലവിൽ പത്തോളം പേർ‌ ചികിത്സയിലുണ്ടെന്നാണ് വിവരം. ഇതിൽ വയനാട് സ്വദേശിയുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തിൽ കോർപ്പറേഷനും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കെട്ടിക്കിടക്കുന്ന ജല സ്രോതസുകളും കുളങ്ങളും ക്ലീൻ ചെയ്യാൻ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്.

MORE NEWS
വിതരണക്കാർ ഉയർന്ന വിഹിതം ചോദിച്ചു കാന്താര-2 കേരളത്തിൽ പ്രദർശിപ്പിക്കില്ല
വർഷങ്ങളോളം ദോഷഫലമുണ്ടാകും, ഗർഭിണികളും കൊച്ചുകുട്ടികളുമടക്കം ദുരിതത്തിലാകും, പരാതി
ബോധാനന്ദസ്വാമി അഭിഷേക ശതാബ്ദി:ശിവഗിരിയിൽ ത്രിദിന പ്രഭാഷണപരമ്പര
കോൾ സെന്റർ ഹൈടെക്ക് ആക്കി കെഫോൺ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.