നീറ്റ് യു.ജി അടിസ്ഥാനത്തിൽ എം.സി.സി നടത്തുന്ന ഓൾ ഇന്ത്യ ക്വാട്ട രണ്ടാം ഘട്ട അലോട്ട്മെന്റിന്റെ സമയക്രമം പുതുക്കും. പുതുക്കിയ സമയക്രമം എം.സി.സി വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. ഇ.എസ്.ഐ.സി,കൽപിത സർവകലാശാല,ഡീംഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ എം.ബി.ബി.എസിന് 198 അധിക സീറ്റുകൾ ഉൾപ്പെടുത്തിയതിനാലാണ് അലോട്ട്മെന്റിന് അധിക സമയം അനുവദിക്കുന്നത്. രണ്ടാം റൗണ്ടിൽ ഈ സീറ്റുകളിലേക്കും ചോയ്സ് നൽകാം.