തിരുവനന്തപുരം:അതിവേഗ ഉപഭോക്തൃസേവനത്തിനായി കോൾ സെന്റർ ഹൈടെക്കാക്കി കെ.ഫോൺ.ഒരുലക്ഷം വരിക്കാരെ ചേർത്ത് വികസന കുതിപ്പ് തുടങ്ങിയതോടെയാണിത്. ടെക്നിക്കൽ ബിരുദധാരികളായ 37 പേരടങ്ങുന്ന കോൾസെന്റർ സംവിധാനമാണ് ജില്ലയിൽ ആരംഭിച്ചത്.ഇവരിൽ 60 ശതമാനം സ്ത്രീകളാണ്.എൽ.1,എൽ.2,എൽ.3 തുടങ്ങി മൂന്ന് തലങ്ങളിലാണ് പ്രശ്നപരിഹാരമുണ്ടാക്കുക.അത്യാവശ്യപ്രശ്നങ്ങൾ രണ്ടുമണിക്കൂറിനുള്ളിൽ പരിഹരിക്കും.മറ്റ് പരാതികൾ ഗൗരവവും ആവശ്യങ്ങളും കണക്കിലെടുത്ത് എട്ടുമുതൽ 48മണിക്കൂറിനുള്ളിലും എന്റർപ്രൈസ് ഉപഭോക്താക്കളുടെ സേവനത്തിലെ തടസ്സങ്ങൾ മുൻകൂട്ടി കണ്ടെത്തി 24 മണിക്കൂറിനുള്ളിലും പരിഹാരം ഉറപ്പാക്കും. ഉപഭോക്താക്കൾക്ക് 18005704466 എന്ന ടോൾഫ്രീ നമ്പറിലോ,'എന്റെ കെഫോൺ' മൊബൈൽ ആപ്പ് വഴിയോ,https://bss/kfone.co.in എന്ന സെൽഫ് കെയർ പോർട്ടലിലൂടെയോ എളുപ്പത്തിൽ പരാതി രജിസ്റ്റർ ചെയ്യാം. മലയാളത്തിലും ഇംഗ്ലീഷിലും ഉപഭോക്തൃ സേവനം ലഭ്യമാകും.