ദേശീയപാതയിൽ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് അപകടം, രണ്ട് യുവാക്കൾ മരിച്ചു

Thu 11 Sep 2025 03:20 PM IST

aswin

കാസർകോട്: മൊഗ്രാൽ പുത്തൂരിൽ ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ (26) എന്നിവരാണ് മരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയിലെ ജീവനക്കാരാണ്.

ഇന്നുച്ചയോടെയാണ് സംഭവം. ദേശീയപാത 66ൽ ക്രെയിൻ ഉപയോഗിച്ച് വഴിവിളക്ക് മാറ്റുന്നതിനിടെ ഇവർ നിന്ന ബാസ്‌കറ്റ് പൊട്ടിവീഴുകയായിരുന്നു. പ്രദേശത്തെ വഴിവിളക്കുകൾ കത്തുന്നില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇത് മാറ്റാനുള്ള ശ്രമത്തിനിടെയാണ് ഇലക്‌ട്രീഷ്യൻമാരായ യുവാക്കൾ ക്രെയിൻ പൊട്ടിവീണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു കെട്ടിടത്തിന്റെയത്ര ഉയരത്തിൽ നിന്നാണ് ഇരുവരും താഴെവീണതെന്നാണ് വിവരം. ഇരുവർക്കും തലയ്ക്കടക്കം പരിക്കേറ്റിരുന്നു. അക്ഷയ്‌യുടെ മൃതദേഹം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും അശ്വിന്റെ മൃതദേഹം കാസർകോട്ടെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

MORE NEWS
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു
അലസിപ്പിച്ചത് നാലുമാസം ഗർഭിണിയായിരിക്കെ, ഗുളിക എത്തിച്ചുനൽകിയത് രാഹുലിന്റെ സുഹൃത്തെന്ന് കണ്ടെത്തൽ
കോൺഗ്രസുകാരൻ റേഷൻ നൽകിയില്ലെന്ന് ആരോപണം; മറിയക്കുട്ടിക്ക് സാധനങ്ങൾ എത്തിച്ചുനൽകി സുരേഷ് ഗോപി
'ഇത് കോൺഗ്രസുകാരുടെ കടയാണ്, ബിജെപിക്കാരന്റെ കടയിൽച്ചെന്ന് വാങ്ങിച്ചോ'; മറിയക്കുട്ടിയ്‌ക്ക് റേഷൻ നിഷേധിച്ചെന്ന് പരാതി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.