കോൺഗ്രസുകാരൻ റേഷൻ നൽകിയില്ലെന്ന് ആരോപണം; മറിയക്കുട്ടിക്ക് സാധനങ്ങൾ എത്തിച്ചുനൽകി സുരേഷ് ഗോപി

Thu 11 Sep 2025 03:49 PM IST
suresh-gopi

ഇടുക്കി: റേഷൻ നിഷേധിക്കപ്പെട്ട മറിയക്കുട്ടിക്ക് സാധനങ്ങൾ എത്തിച്ചുനൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റേഷൻ വാങ്ങാനെത്തിയപ്പോൾ കടയുടമ സാധനങ്ങൾ നൽകിയില്ലെന്നും ബിജെപിക്കാരുടെ കടയിൽപ്പോകൂവെന്ന് പറഞ്ഞെന്നുമാണ് മറിയക്കുട്ടിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും ജില്ലാ സപ്ലൈ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപി സാധനങ്ങൾ എത്തിച്ചുനൽകിയത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'റേഷന്‍ കടയില്‍ വിലക്ക് നേരിട്ട മറിയക്കുട്ടി ചേടത്തിക്ക് വേണ്ട സാധനങ്ങൾ സുരേഷ് ഗോപി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ, ഇടുക്കി ഡിസ്‌ട്രിക്‌ട് കമ്മിറ്റി എത്തിച്ചിട്ടുണ്ട്'- എന്ന കുറിപ്പോടെ മറിയക്കുട്ടിക്ക് സാധനങ്ങൾ എത്തിച്ചുനൽകിയതിന്റെ ചിത്രങ്ങളടക്കം ടീം സുരേഷ് ഗോപി പങ്കുവച്ച പോസ്റ്റ് ആണ് കേന്ദ്രമന്ത്രി ഷെയർ ചെയ്തിരിക്കുന്നത്.

അടുത്തിടെ കോൺഗ്രസ് വിട്ട് മറിയക്കുട്ടിയ്ക്ക് ബിജെപിയിൽ ചേർന്നിരുന്നു. 'ഇത് കോൺഗ്രസുകാരുടെ കടയാണ്, മേലാൽ വരരുതെന്ന് അവിടെച്ചെന്നപ്പോൾ പറഞ്ഞു. നിങ്ങൾക്ക് ബിജെപിക്കാരന്റെ കടയുണ്ടെന്ന് പറഞ്ഞു. കോൺഗ്രസുകാരനാണ് പറഞ്ഞത്. കോൺഗ്രസിന്റെ നല്ല ഭീഷണിയാണെനിക്ക്. ഞാൻ പോയി പണി നോക്കാൻ പറഞ്ഞു.'- എന്നായിരുന്നു മറിയക്കുട്ടിയുടെ ആരോപണം.

ഓണത്തലേന്നാണ് അടിമാലി നഗരത്തിലുള്ള റേഷൻ കടയിൽ മറിയക്കുട്ടി എത്തിയത്. അതേസമയം, റേഷൻ കടയിലെ ജീവനക്കാരൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ ദിവസം മറിയക്കുട്ടി റേഷൻ കടയിൽ എത്തിയിരുന്നു. എന്നാൽ നല്ല തിരക്കായിരുന്നു. മാത്രമല്ല അന്ന് സെർവർ തകരാറുമായിരുന്നു. ഇടയ്ക്കിടെ തകരാർ മാറുമായിരുന്നു. ആ സമയത്ത് ആദ്യം വന്നവർക്ക് റേഷൻ കൊടുക്കുകയാണ് ചെയ്തത്. കാത്തിരിക്കാൻ തയ്യാറാവാതെ മറിയക്കുട്ടി മടങ്ങുകയായിരുന്നുവെന്നും റേഷൻ കടയിലെ ജീവനക്കാരൻ പറഞ്ഞു.

MORE NEWS
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു
അലസിപ്പിച്ചത് നാലുമാസം ഗർഭിണിയായിരിക്കെ, ഗുളിക എത്തിച്ചുനൽകിയത് രാഹുലിന്റെ സുഹൃത്തെന്ന് കണ്ടെത്തൽ
ദേശീയപാതയിൽ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് അപകടം, രണ്ട് യുവാക്കൾ മരിച്ചു
'ഇത് കോൺഗ്രസുകാരുടെ കടയാണ്, ബിജെപിക്കാരന്റെ കടയിൽച്ചെന്ന് വാങ്ങിച്ചോ'; മറിയക്കുട്ടിയ്‌ക്ക് റേഷൻ നിഷേധിച്ചെന്ന് പരാതി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.