മട്ടാഞ്ചേരി: ചെറളായിക്കടവ് കൽവത്തി കനാലുകളിൽ അറവ് മാലിന്യങ്ങൾ തള്ളുന്നതിനെതിരെ നടപടി വേണമെന്ന് കൊച്ചി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. അസഹനീയമായ ദുർഗന്ധം മൂലം ജനജീവിതം ദുസഹമാകുകയാണ്. കുമ്പളങ്ങിയിൽ സ്വകാര്യ ബസുകൾ രാവിലെ വിദ്യാർത്ഥികകളെ കയറ്റാത്ത സാഹചര്യമാണ്. പ്രശ്നം അടിയന്തരമായി പരിഹരിക്കണം. ഞാറക്കലിലെ ലഹരി കച്ചവടത്തിനെതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അദ്ധ്യക്ഷയായി. ഡെപ്യൂട്ടി തഹസിൽദാര്‍ ഇ.പി. സുരേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.