കൊച്ചി: ഓൾ ഇന്ത്യാ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ കലൂർ ബസ് സ്റ്റാൻഡിൽ ധർണ നടത്തി. ഇലക്ട്രിക് ബസ് നയം തിരുത്തുക. പൊതുഗതാഗതം സംരക്ഷിക്കുക, ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ ഇല്ലാതാക്കുന്ന നടപടികൾ പിൻവലിക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ടി.എസ്. ഷൺമുഖദാസ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ. സോമൻ, ടി.ഡി.ബാബു, എം. എസ്. രാജു, എ.ബി. വൽസൻ എന്നിവർ സംസാരിച്ചു.