വൈപ്പിൻ : ഇരുട്ടുകുത്തി വള്ളങ്ങളുടെ ഉത്സവം ചെറായി ജലോത്സവം ഇന്ന് രാവിലെ 10 മുതൽ ചെറായി ബീച്ച് കായലിൽ നടക്കും. ചെറായി യുവധാര സാംസ്‌കാരിക വേദിയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ഒന്നാംസമ്മാനം 15000 രൂപ, രണ്ടാം സമ്മാനം 7500 രൂപ, മൂന്നാം സമ്മാനം 3000 രൂപ. ജലോത്സവം സി.പി.എം ഏരിയ സെക്രട്ടറി എ.പി.പ്രീനിൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.ജയൻ സമ്മാന ദാനം നിർവ്വഹിക്കും. കെ. എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ എന്നിവരാണ് കെ.എസ്.സജീഷ്, ടി.ആർ.ആദർശ്, വി.ബി. സായന്ത്, പി.യു. അമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ രക്ഷാധികാരികൾ.