കളമശേരി: കളമശേരി എച്ച്.എം.ടി കവലയിൽ റോഡ് തകർന്ന ഭാഗത്ത് ഇന്റർലോക്ക് കട്ടവിരിച്ച് നവീകരിക്കുന്നു. നിലവിൽ റോഡ് ഇരുന്നതിനെത്തുടർന്ന് ഗതാഗതതടസം ഉണ്ടാകന്നതിനാലാണ് കട്ട വിരിച്ച് നവീകരിക്കുന്നത്. പൊതുമരാമത്തുവകുപ്പ് 12ലക്ഷംരൂപ അനുവദിച്ച പ്രവൃത്തി ഇന്നുമുതൽ ആരംഭിക്കും. പണി തീരുംവരെ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.