കിഴക്കമ്പലം: ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ കിഴക്കമ്പലം യൂണിറ്റ് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് രാജേഷ് അജന്ത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിബി കെ. ജോർജ് അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി സന്ദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ടി.ഡി. ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രദീപ് വി. പ്രസാദ്, സ്റ്റീഫൻ ഗ്ലോറിയ, ജില്ലാ വൈസ് പ്രസിഡന്റ് സാജു റോസ്, അരുൺ വേവ്‌സ് എന്നിവർ സംസാരിച്ചു.