മട്ടാഞ്ചേരി: കൊച്ചി ഫൈനാർട്സ് സൊസൈറ്റി കലാകാരന്മാരെ ആദരിക്കുന്നു. ഇന്ന് വൈകിട്ട് 6 ന് മട്ടാഞ്ചേരി ടൗൺ ഹാളിൽ നടത്തുന്ന യോഗം കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ജി. ലോറൻസ് അദ്ധ്യക്ഷനാകും. രാവിലെ മുതൽ സംസ്ഥാനതല കരോക്കെ ഗാന മത്സരം നടക്കും. വൈകിട്ടു ചേരുന്ന സമാപന യോഗത്തിൽ പിന്നണി ഗായകൻ കൊച്ചിൻ ഇബ്രാഹിം, സിനിമാനടൻ സാജൻ പള്ളുരുത്തി, സാമൂഹ്യപ്രവർത്തകൻ ജോസഫ് പൊള്ളയിലിനെയും മരണാനന്തര ബഹുമതി ആനി വർഗീസിനു നൽകി കൊച്ചിൻ വർഗീസിനെയും ആദരിക്കും. ലണ്ടൻ ട്രിനിറ്റി കോളേജിൽനിന്ന് കീബോർഡിൽ അവാർഡു നേടിയ ബി. റെയിഹാൻ, ജുവൽ മേരി സോമർ, അലന ജോസ് റോഷൻ എന്നിവരെയും മുൻ സെക്രട്ടറി കെ. എസ് മൈക്കിളിനെയും ആദരിക്കും.