കോലഞ്ചേരി: വിശ്വകർമ്മദിനാചരണത്തിന്റെ ഭാഗമായി കുന്നത്തുനാട് യൂണിയൻ പട്ടിമറ്റം പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ടി.എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.ജി. രവീന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.കെ. തമ്പി, മഹിളാസംഘം സംസ്ഥാന സെക്രട്ടറി ശാന്ത മോഹനൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.ജി. നാരായണൻ, കെ.എസ്. സുധാകരൻ, മഹിളാസംഘം ജില്ലാ പ്രസിഡന്റ് കാർത്യായനി തങ്കപ്പൻ, പ്രജീഷ് പുതുമന, ഷൈലേന്ദ്രൻ എന്നിവർ സംസാരിച്ചു. സിനിമാതാരം സുമേഷ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ സുഭാഷ് ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.