ഉദയംപേരൂർ: ഉദയംപേരൂർ പുല്ലുകാട്ടുകാവിന് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. ഇന്നലെ ഉച്ചയോടെയാണ് അപകടം. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് എത്തിയ സ്കൂട്ടറിന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഉദയംപേരൂർ മട്ടവഴിയിൽ പ്രശാന്ത് (45), അമ്മ ഭാനുമതി (65) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ചതിനെത്തുടർന്ന് ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്ന് സമീപത്തുള്ള 7 അടിയിലേറെ താഴ്ചയുള്ള പറമ്പിലേക്ക് മറിയുകയും ചെയ്തു. കാറിൽ ഉണ്ടായിരുന്ന യുവാക്കൾക്കും നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് ഉദയംപേരൂർ - നടക്കാവ് റൂട്ടിൽ ഗതാഗതക്കുരുക്കുമുണ്ടായി. ഉദയംപേരൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.