അങ്കമാലി: മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രി ഏർപ്പെടുത്തിയ പുരസ്കാരത്തിന് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ ചാറ്റുപാടം അർഹമായി. തിരുവനന്തപുരം ടാഗോർ ഹാളിൽ ചടങ്ങിൽ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു പുരസ്കാരം ഏറ്റുവാങ്ങി. ജൈവ വൈവിധ്യ ചെയർമാൻ ഡോ. ആർ. അനിൽകുമാർ പുരസ്കാരം കൈമാറി. ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ ടി.എൻ. സീമ, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി രാജേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സൗമിനി ശശീന്ദ്രൻ, സി.വി. അശോകുമാർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അൽഫോൻസ സാജൻ എന്നിവർ സന്നിഹിതരായിരുന്നു.