കോലഞ്ചേരി: വാഹനാപകടത്തിൽ പരുക്കേറ്റ് കോലഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട. എസ്. ഐ കറുകപ്പിള്ളി എറേക്കാട്ടുകുഴിയിൽ ഇ.പി.ജോയി ( 59) മരിച്ചു. കഴിഞ്ഞ മാസം 30 ന് നേര്യമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. പിതാവ്: പരേതനായ എ.പി. പൗലോസ്. മാതാവ്: അന്നമ്മ. ഭാര്യ: ഷൈനി. മക്കൾ: അജസ്, ജിസ്‌മോൾ , ക്രിസ്.