കേരളത്തെ നെറ്റ് സീറോ കാർബൺ എമിഷൻ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി

Sun 28 Sep 2025 02:27 AM IST
adluax
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് അങ്കമാലി കറുകുറ്റി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കേരളത്തെ 2050 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് അങ്കമാലി കറുകുറ്റി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിന് ഊർജ ഉപയോഗത്തിലും വിതരണത്തിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.വികസനത്തിന്റെ ഗുണങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൻ എസ്. ശ്രീകല, ബെന്നി ബഹനാൻ എംപി, റോജി എം. ജോൺ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ യു.വി. ജോസ്, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, മലിനീകരണനിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ പി.കെ. ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.

MORE NEWS
സ്വർണ വില കുതിച്ചു; ഡിസ്‌പ്ളെ പണിമുടക്കി
സ്കൂൾ കലോത്സവം
നായ്‌ക്കുഞ്ഞിന് രക്ഷകനായി യുവാവ്
അങ്കമാലി- നായത്തോട് - വിമാനത്താവളം; റോഡ് വികസനം എന്ന് വരും?​
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.