മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സഹ്റ എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവം സിനിമ ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടക്കാമറ്റം അദ്ധ്യക്ഷത വഹിച്ചു. എൽ.പി യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി സ്കൂൾ കലോത്സവം, അറബി കലോത്സവം എന്നിവ നാല് വേദികളിലായാണ് സംഘടിപ്പിച്ചത്. മത്സരങ്ങളിൽ വിജയികളാവുന്നവർ അടുത്ത മാസം നടക്കുന്ന ഉപജില്ല കലോത്സത്തിൽ മാറ്റുരയ്ക്കും. സ്കൂൾ പ്രിൻസിപ്പൽ സന്തോഷ് ടി.ബി പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി. റിട്ട. അദ്ധ്യാപിക ജാൻസി എം.എ മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് സഫീന എ, സീനിയർ അദ്ധ്യാപിക റഹ്മത്ത് പി.എം, റിട്ട. ഹെഡ്മിസ്ട്രസ് അനിമോൾ കെ.എസ്, കലോത്സവം കൺവീനർ സബിദ പി.ഇ, സ്കൂൾ വൈസ് ചെയർപേഴ്സൺ മെഹ്റിൻ ഒ.എസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ ജ്യോതി കെ. ഭാസ്ക്കർ, സഹദിയ സി.എം എന്നിവർ നേതൃത്വം നൽകി.