മക്കളുടെ വിജയം മാതാപിതാക്കൾക്കുള്ള പുരസ്കാരം: ജസ്റ്റിസ് മേരി ജോസഫ്

സ്വന്തം ലേഖകൻ | Wed 10 Jun 2026 02:34 AM IST

ആലുവ: മക്കൾ കരസ്ഥമാക്കുന്ന ഉന്നതവിജയങ്ങൾ അവരെ കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കൾക്കുള്ള പുരസ്കാരങ്ങളാണെന്ന് ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന് കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡിഎബ്രോഡും സംയുക്തമായി ആലുവയിൽ സംഘടിപ്പിച്ച മെരിറ്റ് അവാർഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ആത്മാർത്ഥതയും അർപ്പണബോധവും കഠിനാദ്ധ്വാനവും കൈമുതലായുള്ളവർക്ക് ഏത് മേഖലയിലും വിജയം വരിക്കാനാകും. ഇന്നത്തെ വിദ്യാർത്ഥികൾ ഭാവിയിൽ നാടിന്റെ ഭാഗധേയം നിർവഹിക്കേണ്ടവരാണ്. ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമായി ഓരോരുത്തരിലും അർപ്പിതമാകുന്ന ക‌‌ർത്തവ്യങ്ങൾ സത്യസന്ധമായും ആത്മാർത്ഥമായും നിർവഹിക്കണം. ഏത് തൊഴിലും മഹത്വമുള്ളതാണ്. ഇഷ്ടപ്പെട്ട് ജോലിചെയ്യുമ്പോഴാണ് തൊഴിലിന്റെ മഹത്വം കൂടുതൽ അർത്ഥവത്താകുന്നതെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവൻ ആമുഖപ്രഭാഷണം നടത്തി.

എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ട് (റൂറൽ) കെ.എസ്. സുദർശൻ, വിജിലൻസ് ഡിവൈ.എസ്.പി പി. രാജ്കുമാർ, ആലുവ നഗരസഭ വൈസ് ചെയർമാൻ ഫൈസൽ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

ആലുവ നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ശ്യാം പത്മനാഭൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത്കുമാർ, നഗരസഭ കൗൺസിലർമാരായ പി.ആർ. രാജേഷ്, പ്രീത രവി, ആലുവ ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാഭ്യാസ വിദഗ്ദ്ധനും കരിയർ കൗൺസലറുമായ കരിയർ എജ്യുമേറ്റ് ഫൗണ്ടർ സജീവ് കാവനാക്കുടിയിൽ, മാഗ്നറ്റ് സ്റ്റഡി എബ്രോഡ് ഫൗണ്ടർ ഡയറക്ടർ അശ്വിൻ പ്രദീപ്, ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ ക്ലാസെടുത്തു.

പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്കുവാങ്ങി വിജയിച്ച ആലുവ ഉപജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള ഹൃദയ ഹാർട്ട് കെയർ ഇൻസ്റ്രിറ്റ്യൂട്ട് സ്ഥാപകൻ ഡോ. ഗോപാലകൃഷ്ണ പിള്ള സ്മാരകപുരസ്കാരം അദ്ദേഹത്തിന്റെ മകൻ ഡോ. സഞ്ജയ് പിള്ള സമ്മാനിച്ചു. കേരളകൗമുദി- മാഗ്നറ്റ് സ്റ്റഡി എബ്രോഡ് പുരസ്കാരങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.

MORE NEWS
 പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 23,477 സീറ്റുകളിലേക്ക്  34,769 അപേക്ഷകർ   ഇനി ഒഴിവുള്ളത് 4,676 സീറ്റുകൾ
ക്ഷീര കർഷകർക്ക് ആദരം
റൂറൽ ജില്ലയിൽ തൂഫാൻ വാരിയേഴ്സ് യോഗം
ലഹരി കൈമാറ്റത്തിൽ ന്യൂജെൻ തന്ത്രങ്ങൾ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.