
അങ്കമാലി: ലോക ക്ഷീര വാരാചരണത്തിന്റെ ഭാഗമായി അങ്കമാലി നഗരസഭയും സി.ഡി.എസും സംയുക്തമായി ക്ഷീര കർഷകരെ ആദരിച്ചു. ഐക്യരാഷ്ട സഭയുടെ ആഹ്വാന പ്രകാരം സ്ത്രീ ക്ഷീര കർഷകർക്കാണ് ഈ ആചരണം മുൻ തൂക്കം നൽകിയിട്ടുള്ളത്. നഗരസഭ പ്രദേശത്തെ 11 വനിതാ കർഷകരെ ആദരിച്ചു. നഗരസഭ ചെയർപെഴ്‌സൺ റീത്ത പേളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മിൽമ എറണാകുളം മേഖല ചെയർമാൻ പി.എൻ വത്സലൻ പിള്ള ഉദ്ഘാടനം ചെയ്തു. പി.ഡി.ഡി.പി ചെയർമാൻ ഫാ. തോമസ് വാളൂക്കാരൻ മുഖ്യാഥിതിയായിരുന്നു. ഡെപ്യൂട്ടി ചെയർപേഴ്ൺ വിത്സൺ മുണ്ടാടൻ, ബിനി കൃഷ്ണൻകുട്ടി, ലക്‌സി ജോയ്, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, കെ.ഡി ജയൻ, ഗ്രേസി ദേവസ്സി, വീണ സുരേഷ്, ഷൈബി മാർട്ടിൻ, ഷോബി ജോർജ്ജ്, സി.ഡി.എസ് ചെയർപേഴ്‌സൺ രജനി ശിവദാസ്, വൈസ് ചെയർപേഴ്‌സൺ പുഷ്പ മോഹൻ, പ്രിൻസി സിജു, പി.ശശി, മെമ്പർ സെക്രട്ടറി പ്രകാശ് സഖറിയ, സീനിയർ വെറ്റിനറി സർജൻ ഡോ.ദീപ, ഡയറി എക്‌സറ്റൻഷൻ ഓഫീസർ സിജി വർഗ്ഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.