നീതി ആയോഗ് യോഗം ഇന്ന്; വി.ഡി.സതീശൻ പങ്കെടുക്കും

ഓൺലൈൻ ഡെസ്ക് | Thu 11 Jun 2026 02:05 AM IST
vd

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നീതി ആയോഗിന്റെ സുപ്രധാന ഭരണസമിതി യോഗം ഇന്ന് ഡൽഹിയിൽ നടക്കും. കേന്ദ്രമന്ത്രിമാർ,സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ,കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ,നീതി ആയോഗ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി.

11ാമത് ഗവേണിംഗ് കൗൺസിൽ യോഗം രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിലാണ് നടക്കുക. '2047ൽ വികസിത ഭാരതം' എന്ന ലക്ഷ്യം മുൻനിറുത്തി 'സമഗ്ര മനുഷ്യവികസനം' എന്ന ആശയമാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുക. സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ, തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കൽ എന്നിവയും ചർച്ചയാകും. ഗവേണൻസ്,ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡി.പി.ഐ), ഡേറ്റാ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളെ പ്രയോജനപ്പെടുത്തുന്ന തരത്തിൽ ഇംപ്ലിമെന്റേഷൻ റോഡ്മാപ്പ് ആവിഷ്കരിക്കുന്നതിലും ചർച്ചയുണ്ടാകും.

MORE NEWS
റീൽസെടുപ്പ് നിയന്ത്രിക്കേണ്ടത് നിയമം കൊണ്ടല്ല: മുഖ്യമന്ത്രി
ബോർഡ്,​ കോർപ്പറേഷൻ വീതം വയ്പ് നിയമസഭാ സമ്മേളനത്തിന് ശേഷം
ബഡ്ജറ്റിലേക്ക് കരട് നിർദ്ദേശം: മന്ത്രിസഭ അംഗീകരിച്ചു
സി.പി.എമ്മിനെ തോൽപ്പിക്കാൻ എളുപ്പം, പ്രശ്നം ബോദ്ധ്യപ്പെടുത്താൻ പ്രയാസം: മുഖ്യമന്ത്രി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.