ഇനിയില്ല, ചങ്ങമ്പുഴയുടെ പുള്ളോർ കള്ളുഷാപ്പ്

ടി.കെ.സുനിൽകുമാർ | Thu 11 Jun 2026 02:06 AM IST
pullor-shap

കൊച്ചി: ചങ്ങമ്പുഴക്കവിതകൾക്ക് ലഹരി പകർന്ന, നൂറ്റാണ്ടോളം പഴക്കമുള്ള എളമക്കരയിലെ പുള്ളോർ ഷാപ്പ് ഓർമ്മയാകുന്നു. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള അപൂർവ്വമായാണ് ഇവിടെ സന്ദർശിച്ചിരുന്നതെങ്കിലും ഇവിടെ നിന്ന് കുപ്പികൾ വീട്ടിലെത്തിച്ചിരുന്നു എന്നാണ് കേട്ടുകേൾവി.

കൊച്ചിയിലെ ഏറ്റവും പഴക്കമുള്ള കള്ളുഷാപ്പാണിത്. എളമക്കര കീർത്തിനഗർ ജംഗ്ഷനു സമീപത്തെ തോട്ടിറമ്പിലാണിത്. മലരണിക്കാടായിരുന്ന ഇടപ്പള്ളിയുടെ ഗ്രാമഭംഗി വർണനകളും നുരഞ്ഞുപതയുന്ന ഭാവനകളും ഈ ഷാപ്പുമായി ബന്ധപ്പെട്ടിരുന്നു എന്ന് സാഹിത്യകുതുകികൾ ഇപ്പോഴും പറയാറുണ്ട്. പുള്ളോർ കേളൻ തുടങ്ങി​യതാണ് ഷാപ്പ്. അതുകൊണ്ടാണ് പുള്ളോർ ഷാപ്പ് എന്ന് അറി​യപ്പെട്ടത്. ഓലപ്പുരയായി​രുന്ന ഷാപ്പ് പി​ന്നീട് ഓടി​ട്ട ഷെഡ്ഡായി​. പുരയിടം പല കൈമറിഞ്ഞെങ്കിലും ഷാപ്പ് നിലനിന്നു. സ്ഥലം വാങ്ങാൻ ഏർപ്പാടായ പുതിയ ആൾ ഷാപ്പ് ഒഴിവാക്കണമെന്ന നിലപാടെടുത്തതൊടെയാണ് പുള്ളോർ ഷാപ്പിന് പൂട്ടുവീണത്. എറണാകുളം എക്സൈസ് സർക്കിളിന്റെ അഞ്ചാം ഗ്രൂപ്പിൽപ്പെട്ട 14 സെന്റ് സ്ഥലത്തെ ഷാപ്പ് കഴിഞ്ഞയാഴ്ചയാണ് പ്രവർത്തനം അവസാനിപ്പിച്ചത്. രണ്ട് ചെത്തുകാരും ഏഴ് തൊഴിലാളികളുമാണ് ഷാപ്പിന്റെ കീഴിലുണ്ടായിരുന്നത്. യതീന്ദ്രദാസായിരുന്നു ലൈസൻസി.

''വീടിനടുത്തായതിനാൽ അച്ഛൻ കള്ളുഷാപ്പിൽ പോകുക അപൂർവ്വമായിരുന്നു. ആരാധകരും സുഹൃത്തുക്കളും കള്ളും ചാരായവും ഒളിച്ച് വീട്ടിൽ എത്തിച്ചു നൽകാറായിരുന്നു പതിവ്.

-ലളിത ചങ്ങമ്പുഴ, ചങ്ങമ്പുഴയുടെ മകൾ

"വെള്ളം ചേർക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു,ചില്ലിന്‍ വെള്ളഗ്ലാസ്സിൽ പകർന്നങ്ങനെരുചികരമാം...

-കള്ളി​നെക്കുറി​ച്ചുള്ള ചങ്ങമ്പുഴയുടെ കവി​തയിൽനിന്ന്

MORE NEWS
കൃഷി മുന്നൂറോളം ഏക്കറിൽ,​ 12 കോടിയോളം രൂപയുടെ വിറ്റുവരവ്,​ രാജ്യാന്തര ശ്രദ്ധ നേടി 'വരവൂർ ഗോൾഡ്'
മത്തിക്കും അയലയ്ക്കും 300 രൂപ ,​ കരിമീനിന് കിലോയ്ക്ക് 650 വരെയായി,​ ഇറച്ചിയാണെങ്കിൽ കിട്ടാനുമില്ല
മൂന്നാറിലടക്കം ടൂർ പോകുന്നവർ ഇവയൊക്കെ കാണാതെവരുന്നത് വലിയ നഷ്‌ടമാകും, കണ്ടെത്തിയത് 11 പുതിയ ജീവികളെ
ഒരു വർഷമായി ഉടക്കിട്ട് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രിയെ അറിയിച്ചു; വ്യവസായഭൂമി ഉടൻ റെഡി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.