റീൽസെടുപ്പ് നിയന്ത്രിക്കേണ്ടത് നിയമം കൊണ്ടല്ല: മുഖ്യമന്ത്രി

ഓൺലൈൻ ഡെസ്ക് | Thu 11 Jun 2026 02:18 AM IST
vds

തിരുവനന്തപുരം: താരങ്ങളുടെ മരണത്തിനടക്കം റീൽസെടുക്കാനുള്ള സമൂഹമാദ്ധ്യമങ്ങളുടെ തിക്കിത്തിരക്ക് നിയമംകൊണ്ട് നിയന്ത്രിക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സലിംകുമാറിന്റെ പൊതുദർശന ചടങ്ങിൽ വീഡിയോയെടുക്കാനുള്ള തിക്കിത്തിരക്കുമൂലം പൊലീസിന് ആദരവ് നൽകാനോ കുടുംബാംഗങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനോ കഴിയാത്ത സ്ഥിതിയുണ്ടായി. അവരോട് ആദ്യമായി ദേഷ്യപ്പെട്ട് സംസാരിച്ചത് താനാണെന്നും സതീശൻ പറഞ്ഞു.

സലിംകുമാറിനെതിരായ സമൂഹമാദ്ധ്യമ ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയമാണ്. സലിംകുമാർ രോഗബാധിതനായി കിടക്കുമ്പോൾ 'ചത്തുകൂടേ' എന്ന് ചോദിച്ചവരും സമൂഹമാദ്ധ്യമങ്ങളിലുണ്ട്. മരിച്ചശേഷവും വളരെ മോശമായ രീതിയിലെ പ്രചാരണമുണ്ടായി. ദേശീയ പുരസ്കാരം നേടിയ, മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടനാണ്. എല്ലാവർക്കും ഇഷ്ടമുള്ളയാളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ എന്തും പറയാമെന്ന സ്ഥിതിവന്നു. ആരാണ് ഇതിന്റെ പിറകിൽ. കലാകാരന്മാർക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെല്ലാം രാഷ്ട്രീയമുണ്ട്. വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ച് കിടന്നപ്പോൾ നടത്തിയ ക്യാമ്പെയിൻ കേരളത്തിന് യോജിച്ചതല്ല. ഇവരെ ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

MORE NEWS
ബോർഡ്,​ കോർപ്പറേഷൻ വീതം വയ്പ് നിയമസഭാ സമ്മേളനത്തിന് ശേഷം
ബഡ്ജറ്റിലേക്ക് കരട് നിർദ്ദേശം: മന്ത്രിസഭ അംഗീകരിച്ചു
നീതി ആയോഗ് യോഗം ഇന്ന്; വി.ഡി.സതീശൻ പങ്കെടുക്കും
സി.പി.എമ്മിനെ തോൽപ്പിക്കാൻ എളുപ്പം, പ്രശ്നം ബോദ്ധ്യപ്പെടുത്താൻ പ്രയാസം: മുഖ്യമന്ത്രി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.