ചരിത്ര നേട്ടവുമായി ഇസാഫ് ബാങ്ക്

Fri 19 Jun 2026 12:49 AM IST
esaf

ബിസിനസ് ₹50,000 കോടി കടന്നു

കൊച്ചി: തൃശൂർ ആസ്ഥാനമായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മൊത്തം ബിസിനസ് 50,000 കോടി രൂപ കവിഞ്ഞു. പ്രവർത്തനമാരംഭിച്ച് ഒൻപത് വർഷത്തിനുള്ളിലാണ് ബാങ്ക് ചരിത്ര നേട്ടം സ്വന്തമാക്കിയത്. സാമൂഹിക വികസനം, ഉത്തരവാദിത്ത ബാങ്കിംഗ്, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിൽ അധിഷ്ഠിതപ്പെടുത്തിയ നയങ്ങളാണ് ബാങ്കിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. 50,000 കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു. ഇടപാടുകാരുടെ വിശ്വാസവും ജീവനക്കാരുടെ കഠിനാധ്വാനവും ഓഹരി ഉടമകളുടെ പിന്തുണയുമാണ് ഇസാഫിനെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ നേട്ടത്തിലേക്കെത്തിച്ചത്. രാജ്യത്തുടനീളം ഒരു കോടിയിലധികം ഉപഭോക്താക്കളുള്ള ഇസാഫ് ബാങ്കിന്, 24 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 816 ശാഖകളും 1047 ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമുണ്ട്.

MORE NEWS
എൻ.എസ്.ഇ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു
ഉപരാഷ്ട്രപതിയെ സന്ദർശിച്ച് എം. എ. യൂസഫലി
സർക്കാർ ബോണ്ടുകളിൽ വിദേശ നിക്ഷേപ പ്രളയം
റെക്കാഡ് ലാഭവുമായി കേരള ഗ്രാമീണ ബാങ്ക്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.