രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Wed 01 Jul 2026 08:03 PM IST
sahal

കളമശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കളമശേരിയിൽ നടത്തിയ പരിശോധനയിൽ എടത്തല നോർത്ത് നവരശ്‌മി നഗർ മനക്കപ്പറമ്പിൽ വീട്ടിൽ എം.ബി. സഹൽ (24), കളമശേരി ചങ്ങമ്പുഴ നഗർ പൊട്ടച്ചൽ നഗർ റോഡ് കോഴിക്കാട്ടിൽ വീട്ടിൽ കെ.എ. ആഷിഫ് (34) എന്നിവരെ സിറ്റി പൊലീസ് പിടികൂടി. നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് ടീം കളമശേരി മൂലേപ്പാടം റോഡ് ഭാഗത്ത് നിന്നും 66.790 ഗ്രാം എം.ഡി.എം.എയുമായി സഹലിനെയും, ചങ്ങമ്പുഴ നഗർ ഭാഗത്തുനിന്ന് 5.69 ഗ്രാം എം.ഡി.എം.എയുമായി ആഷിഫിനെയും പിടികൂടൂകയായിരുന്നു.

MORE NEWS
സെൻസസ് നടപടികൾക്ക് തുടക്കം,​ നമ്പറിംഗ് പുരോഗമിക്കുന്നു
ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കം
ബസിൽ നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് ലഭിച്ചു
ഡോക്ടർമാരെ ആദരിച്ചു  
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.