
പെരുമ്പാവൂർ: ഡോക്ടേഴ്സ് ദിനത്തിൽ സൗത്ത് വാഴക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഡോക്ടർമാരെ ആദരിച്ചു. സ്കൂൾ എസ്.പി.സി റേഡിയോ ക്ലബ്ബ്, ജെ.ആർ.സി എന്നിവർ സംയുക്തമായി നടത്തിയ പ്രോഗ്രാമിന്റെ ഭാഗമായി ഹെൽത്ത് സെന്റർ സന്ദർശിക്കുകയും ഡോക്ടർമാരായ ഉണ്ണിക്കൃഷ്ണൻ, ദീപ, പ്രീത, ഡഹിമ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സോണിയ സേവ്യർ, പി.ടി.എ പ്രസിഡന്റ് റോണി.പി.ബി, എസ്.എം.സി ചെയർമാൻ ടി.എം.മുഹമ്മദ്, അദ്ധ്യാപകരായ സുധീഷ്, ഫൈസൽ ബിൻമുഹമ്മദ്, ചന്ദ്രിക ഇ.കെ, ക്രിസ്റ്റി എം.ജോർജ് എന്നിവർ നേതൃത്വം നൽകി.