
ആലുവ: യു.സി കോളേജിൽ ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമായി. കോളേജ് തല ഉദ്ഘാടനം മാനേജർ ഡോ.കെ.പി.ഔസേപ്പ്, പ്രിൻസിപ്പൽ ഡോ. മിനി ആലീസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഓഫീസ് സൂപ്രണ്ട് സി.എം.സന്തോഷ്, അക്കാഡമിക് ഡീൻ ഡോ. രേഖ നായർ, ഡോ. എം. ബിന്ദു, ലെഫ്റ്റനന്റ് നീനോ ബേബി, ഡോ.അനുമോൾ ജോസ്, ഡോ.പി.ജെ. മേരിക്കുട്ടി, വി.ആർ. ശീതൽ, ഡോ. ആർ.എസ്.രാധിക, ആർ. സജി, ഡോ. റിമ ജോസഫ്, സിജിൻ കെ. പോൾ തുടങ്ങിയവർ സംസാരിച്ചു. ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി റോജി എം.ജോൺ ഓൺലൈനായി നിർവഹിച്ചു.