അനിൽ മേനോന് ആശംസയുമായി പ്രഗതി

Wed 15 Jul 2026 06:45 PM IST
praga

പെരുമ്പാവൂർ: ബഹിരാകാശയാത്ര നടത്തുന്ന ആദ്യമലയാളി അനിൽ മേനോന് പ്രഗതി അക്കാഡമി വിദ്യാർത്ഥികൾ ആശംസകൾ അറിയിച്ചു. റഷ്യയുടെ സോയൂസ് 29 പേടകത്തിൽ അനിൽമേനോനും സംഘവും പുറപ്പെടുന്ന ദൃശ്യങ്ങൾ സ്‌കൂളിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. യാത്രയുടെ വേഗതയും വിശദാംശങ്ങളും വിദ്യാർത്ഥികളോട് അദ്ധ്യാപകർ വിശദീകരിച്ചു. അഭിമാനവും ആദരവും പ്രകടിപ്പിച്ച് കൈയടിച്ചാണ് വിദ്യാർത്ഥികൾ ദൃശ്യങ്ങൾക്ക് സാക്ഷ്യംവഹിച്ചത്. പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്‌ടർ ഡോ. ഇന്ദിര രാജൻ, പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് എന്നിവർ പങ്കെടുത്തു. പ്രഗതി അക്കാഡമി വിദ്യാർത്ഥികൾ ബഹിരാകാശ സഞ്ചാരികളായ രാകേഷ് ശർമ്മ, ശുഭാംശു ശുക്‌ള എന്നിവരുമായി സംവദിച്ചിരുന്നു.

MORE NEWS
കടവന്ത്ര ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണം
ഹോംസ്റ്റേ സംരംഭകർക്ക് ഗ്രാമീണ ബാങ്കിന്റെ വായ്പ
അപേക്ഷ ക്ഷണിച്ചു
മെഡി. കോളേജ് ഫാർമസിസ്റ്റ് താത്കാലിക നിയമനം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.