ഹോംസ്റ്റേ സംരംഭകർക്ക് ഗ്രാമീണ ബാങ്കിന്റെ വായ്പ

Wed 15 Jul 2026 06:50 PM IST
d

ഫോർട്ടുകൊച്ചി: ഹോംസ്റ്റേ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ ടൂറിസത്തിന് ഉണർവ് പകരുന്നതിനുമായി കേരള ഗ്രാമീണ ബാങ്ക് ഹോംസ്റ്റേ സംരംഭകർക്കായി വായ്പാ വിതരണ പദ്ധതി ഒരുക്കുന്നു. 23ന് രാവിലെ 10ന് ബി.ടി.എച്ച് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി വായ്പാ പദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെ ഹോംസ്റ്റേ മേഖലയ്ക്ക് വലിയ പ്രോത്സാഹനമാകുന്ന പദ്ധതി ഗ്രാമീണ ടൂറിസത്തിനും സ്വയംതൊഴിൽ മേഖലയ്ക്കും പുതിയ കരുത്ത് പകരുമെന്ന് എം.പി. ശിവദത്തൻ പറഞ്ഞു. വായ്പ ലഭിക്കാൻ താത്പര്യമുള്ള സംരംഭകർക്ക് ചടങ്ങിൽ പങ്കെടുത്ത് പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9349253124.

MORE NEWS
കടവന്ത്ര ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണം
അനിൽ മേനോന് ആശംസയുമായി പ്രഗതി
അപേക്ഷ ക്ഷണിച്ചു
മെഡി. കോളേജ് ഫാർമസിസ്റ്റ് താത്കാലിക നിയമനം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.