
കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിലെ രാമായണ മാസാചരണം നാളെ മുതൽ ആഗസ്റ്റ് 16വരെ നടക്കുമെന്ന് കരയോഗം പ്രസിഡന്റ് മധു എടനാട്ട് അറിയിച്ചു.
ദിവസവും രാവിലെ 5ന് ഗണപതി ഹോമം, കർക്കടകപൂജ. വൈകിട്ട് 6ന് നിറമാല ചുറ്റുവിളക്ക് ഭഗവത് സേവ. നാളെ വൈകിട്ട് 6ന് രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം മേൽശാന്തി പ്രകാശ് സുബ്രഹ്മണ്യൻ നമ്പൂതിരി നിർവഹിക്കും. 26ന് രാവിലെ 6ന് 108 നാളികേരത്തിന്റെ മഹാ അഷ്ടദ്രവ്യ ഗണപതിഹോമം, ആഗസ്റ്റ് 9ന് നിറപുത്തരി, 12ന് കർക്കടക വാവുദിനത്തിൽ പിതൃനമസ്‌ക്കാരം, കൂട്ട നമസ്‌ക്കാരം എന്നിവ ഉണ്ടായിരിക്കും.