ഗോകുലം ഗ്രൂപ്പ് സ്ഥാപകദിനം ആഘോഷിച്ചു

Wed 22 Jul 2026 01:46 AM IST
gokulam

കൊച്ചി: ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് സ്ഥാപക ദിനാഘോഷം ഇന്നലെ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ മന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ വാരിയർ ബാഡ്ജ് അണിയിച്ചു. 4000ൽ അധികം സ്റ്റാഫ് അംഗങ്ങൾ ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയും എടുത്തു. ലഹരിയെ ഇല്ലാതാക്കണമെന്നും ഇതിനായി തൂഫാൻ പോരാളിയായി മുന്നിലുണ്ടാകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗോകുലം ഗോപാലൻ പറഞ്ഞു. നിയമസഭയിലെ സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ടി.ജെ.വിനോദ് എം.എൽ.എ. മേയർ അഡ്വ.വി.കെ.മിനിമോൾ, ഗോകുലം ഗ്രൂപ്പ് വൈസ് ചെയർമാൻ വി.സി. പ്രവീൺ, ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി ഡയറക്ടർ കെ.കെ.പുഷ്പാംഗദൻ, ഡയറക്ടർ എ.എം.ശങ്കരൻ എന്നിവർ സംസാരിച്ചു. എറണാകുളം അസി. ജനറൽ മാനേജൻ കെ.ജയരാജൻ സ്വാഗതവും ആലുവ അസി. മാനേജർ ബി.ജിതേഷ് നന്ദിയും പറഞ്ഞു.

MORE NEWS
സ്വകാര്യ ബാ​ങ്കു​ക​ളു​ടെ​ ​ലാ​ഭ​ക്ഷ​മ​ത​ ​ഇ​ടി​യു​ന്നു
നഷ്‌ട ചൂടിൽ പൊതുമേഖല എണ്ണക്കമ്പനികൾ
ബാങ്ക് ഒഫ് ഇന്ത്യയ്‌ക്ക് 3,068 കോടി അറ്റാദായം
ഇന്ത്യ-യു.എ.ഇ ഡിജിലോക്കർ ബന്ധിപ്പിക്കുന്നു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.