യുദ്ധ വ്യാപനത്തിൽ വലഞ്ഞ് നിക്ഷേപകർ

Wed 22 Jul 2026 12:48 AM IST
crude-oil

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഓഹരി, ക്രൂഡോയിൽ, കമ്പോള വിപണികളിൽ അനിശ്ചിതത്വം ശക്തമാകുന്നു. യുദ്ധം അതിവേഗം വ്യാപിക്കുകയാണെന്ന വിലയിരുത്തലിൽ നിക്ഷേപകർ സുരക്ഷിത മേഖലയായ യു.എസ് ബോണ്ടുകളിലും ഡോളറിലും നിക്ഷേപം വർദ്ധിപ്പിക്കുകയാണ്. . ഇന്നലെ ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയതോടെ ബ്രെന്റ് ക്രൂഡോയിൽ വില മൂന്നാഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയർന്ന തലമായ ബാരലിന് 92 ഡോളറിന് അടുത്തെത്തി. ഇന്ധന ഗതാഗത രംഗത്ത് വെല്ലുവിളിയേറുന്നതാണ് വിപണികളിൽ ആശങ്ക വർദ്ധിപ്പിച്ചത്. വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 85 ഡോളർ കവിഞ്ഞു.

ഇന്ത്യയിലെ പ്രമുഖ ഓഹരി സൂചികകളായ സെൻസെക്‌സും നിഫ്‌റ്റിയും ഇന്നലെ തിരിച്ചടി നേരിട്ടു. സ്വർണ വിലയിലും കനത്ത ചാഞ്ചാട്ടം ദൃശ്യമാണ്.

MORE NEWS
സ്വകാര്യ ബാ​ങ്കു​ക​ളു​ടെ​ ​ലാ​ഭ​ക്ഷ​മ​ത​ ​ഇ​ടി​യു​ന്നു
നഷ്‌ട ചൂടിൽ പൊതുമേഖല എണ്ണക്കമ്പനികൾ
ബാങ്ക് ഒഫ് ഇന്ത്യയ്‌ക്ക് 3,068 കോടി അറ്റാദായം
ഇന്ത്യ-യു.എ.ഇ ഡിജിലോക്കർ ബന്ധിപ്പിക്കുന്നു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.