കാർ വില ഉയർത്തി മാരുതി സുസുക്കി

Wed 22 Jul 2026 12:49 AM IST
car

കൊച്ചി: ഉത്പാദന ചെലവിലെ വർദ്ധന കണക്കിലെടുത്ത് പ്രമുഖ വാഹന കമ്പനികൾ കാർ വില വീണ്ടും ഉയർത്തുന്നു. ആഗസ്റ്റ് ഒന്ന് മുതൽ വിവിധ മോഡലുകളിലുള്ള കാറുകളുടെ വില 30,000 രൂപ വരെ കൂടുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് ഇടനാഴിയിലെ ചരക്കു ഗതാഗത തടസങ്ങളും മൂലം അസംസ്കൃത സാധനങ്ങളുടെ വിലയിലുണ്ടായ കുതിപ്പിന്റെ ആഘാതം കുറയ്ക്കാൻ മൂന്ന് മാസമായി ശക്തമായ നടപടികൾ സ്വീകരിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. അതിനാലാണ് വില വീണ്ടും വർദ്ധിപ്പിക്കാൻ നിർബന്ധിതരായതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ആഴ്ച മഹീന്ദ്ര ആൻഡ് മഹീന്ദ്ര കാറുകളുടെ വില 2.6 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ മാരുതി വാഹന വില ഉയർത്തിയിരുന്നു.

MORE NEWS
സ്വകാര്യ ബാ​ങ്കു​ക​ളു​ടെ​ ​ലാ​ഭ​ക്ഷ​മ​ത​ ​ഇ​ടി​യു​ന്നു
നഷ്‌ട ചൂടിൽ പൊതുമേഖല എണ്ണക്കമ്പനികൾ
ബാങ്ക് ഒഫ് ഇന്ത്യയ്‌ക്ക് 3,068 കോടി അറ്റാദായം
ഇന്ത്യ-യു.എ.ഇ ഡിജിലോക്കർ ബന്ധിപ്പിക്കുന്നു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.