കേരള വികസനത്തിന് സമ്പൂർണ പിന്തുണയെന്ന് ഇന്ത്യൻ ബാങ്ക് എം.ഡി

Wed 22 Jul 2026 12:50 AM IST
indian-bank

കൊച്ചി: കേരള സർക്കാരിന്റെ വികസന സംരംഭങ്ങളിൽ പങ്കാളികളാകാൻ ഇന്ത്യൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ബിനോദ് കുമാർ വ്യക്തമാക്കി. ബാങ്കിന്റെ നവീന ഉത്പന്നങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ, വ്യക്തിഗത സാമ്പത്തിക സേവനങ്ങൾ എന്നിവ കേരള വികസനത്തിന് മുതൽകൂട്ടാകുമെന്ന് കഴിഞ്ഞ ദിവസത്തെ കേരള സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വി. ഡി സതീശൻ, ഉയർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവരുമായി ബിനോദ് കുമാർ കൂടികാഴ്ച നടത്തി.

പൊതുജനക്ഷേമ പദ്ധതികൾക്ക് ബാങ്കിംഗ് പിന്തുണ, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ വിപുലീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സഹായം, സാങ്കേതികവിദ്യയിലധിഷ്ഠിതമായ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
ബാങ്കിംഗ് സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനും സാങ്കേതികവിദ്യയിലധിഷ്ഠിതമായ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വീകരിക്കുന്ന നടപടികൾക്കും പൊതുമേഖലാ സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്കും ബാങ്കിനെ മുഖ്യമന്ത്രി പ്രശംസിച്ചു.
സാമ്പത്തിക ശാക്തീകരണം, കാര്യക്ഷമമായ ഭരണനിർവഹണം എന്നിവയ്ക്കായി ഇന്ത്യൻ ബാങ്കും കേരള സർക്കാരും തമ്മിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കും. ഇന്ത്യൻ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനടയിൽ നിർമ്മിച്ച നടപ്പന്തലിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

MORE NEWS
സ്വകാര്യ ബാ​ങ്കു​ക​ളു​ടെ​ ​ലാ​ഭ​ക്ഷ​മ​ത​ ​ഇ​ടി​യു​ന്നു
നഷ്‌ട ചൂടിൽ പൊതുമേഖല എണ്ണക്കമ്പനികൾ
ബാങ്ക് ഒഫ് ഇന്ത്യയ്‌ക്ക് 3,068 കോടി അറ്റാദായം
ഇന്ത്യ-യു.എ.ഇ ഡിജിലോക്കർ ബന്ധിപ്പിക്കുന്നു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.