ബാങ്ക് ഒഫ് ഇന്ത്യയ്‌ക്ക് 3,068 കോടി അറ്റാദായം

Sun 26 Jul 2026 12:18 AM IST
boi

കൊച്ചി : രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 36.23 ശതമാനം വാർഷിക വളർച്ചയോടെ 3,068 കോടി രൂപയായി. മുൻവർഷം സമാന പാദത്തിൽ അറ്റാദായം 2,252 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവർത്തന ലാഭം 25.99 ശതമാനം വളർച്ചയോടെ 5,051 കോടി രൂപയായും ഉയർന്നു. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 16.57 ശതമാനം വർദ്ധിച്ച് 17.55 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 14.90 ശതമാനം വളർച്ചയോടെ 9.57 ലക്ഷം കോടി രൂപയായി. ആഗോള വായ്പ 18.64 ശതമാനം വർദ്ധിച്ച് 7.97 ലക്ഷം കോടി രൂപയിലെത്തി. ബാങ്കിന്റെ അസറ്റ് ക്വാളിറ്റിയും കൂടുതൽ ശക്തമായിട്ടുണ്ട്. മൊത്തം കിട്ടാക്കടം ഇക്കാലയളവിൽ 111 ബേസിസ് പോയിന്റുകൾ മെച്ചപ്പെട്ട് 1.81 ശതമാനമായി. സമാന കാലയളവിൽ അറ്റ എൻ.പി.എ 0.51ശതമാനത്തിലേക്ക് താഴ്ന്നു. കാസ (കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്) നിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് 7.18 ശതമാനം ഉയർന്ന് 3.02 ലക്ഷം കോടി രൂപയായി. ബാങ്കിന്റെ കാസ അനുപാതം 36.68 ശതമാനമായി.

MORE NEWS
സ്വകാര്യ ബാ​ങ്കു​ക​ളു​ടെ​ ​ലാ​ഭ​ക്ഷ​മ​ത​ ​ഇ​ടി​യു​ന്നു
നഷ്‌ട ചൂടിൽ പൊതുമേഖല എണ്ണക്കമ്പനികൾ
ഇന്ത്യ-യു.എ.ഇ ഡിജിലോക്കർ ബന്ധിപ്പിക്കുന്നു
വിഴിഞ്ഞം തുറമുഖത്തിന് പൂർണ കസ്റ്റംസ് അനുമതി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.