സ്വകാര്യ ബാ​ങ്കു​ക​ളു​ടെ​ ​ലാ​ഭ​ക്ഷ​മ​ത​ ​ഇ​ടി​യു​ന്നു

Sun 26 Jul 2026 12:55 AM IST
hdfc

കൊച്ചി: രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ ലാഭക്ഷമത കുത്തനെ കുറയുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ബാങ്കുകളുടെ അറ്റ പലിശ മാർജിനിൽ കനത്ത സമ്മർദ്ദമാണുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റ പലിശ മാർജിൻ 0.13 ശതമാനം കുറഞ്ഞ് 3.4 ശതമാനമായി. ആക്‌സിസ് ബാങ്കിന്റെ പലിശ മാർജിൻ 0.16 ശതമാനം താഴ്ന്ന് 3.46 ശതമാനമായി. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റ പലിശ മാർജിൻ 0.12 ശതമാനം കുറഞ്ഞ് 4.53 ശതമാനമായി. അതേസമയം ഐ.സി.ഐ.സി.ഐ ബാങ്കും യെസ് ബാങ്കും പലിശ മാർജിൻ മെച്ചപ്പെടുത്തി.

ബാങ്കുകളുടെ പലിശ ഇതര വരുമാനവും കൂടുന്നില്ല. കോർപ്പറേറ്റ്, എം.എസ്.എം.ഇ, ബിസിനസ് ബാങ്കിംഗ് വായ്പാ ആവശ്യം ഉയരുകയാണെങ്കിലും നിക്ഷേപങ്ങളുടെ പലിശ ഉയർത്തേണ്ടി വന്നതാണ് ബാങ്കുകൾക്ക് തിരിച്ചടി. ബാങ്കുകൾ റീട്ടെയിൽ ഭവന, വാഹന വായ്പകളിൽ നിന്ന് മാറി കോർപ്പറേറ്റ് മേഖലയിൽ പ്രവർത്തനം കേന്ദ്രീകരിക്കുകയാണ്. അവലോകന കാലയളവിൽ പ്രധാന ബാങ്കുകളുടെ അറ്റാദായത്തിൽ അഞ്ച് മുതൽ 36 ശതമാനം വരെ വർദ്ധനയാണുണ്ടായത്.

MORE NEWS
നഷ്‌ട ചൂടിൽ പൊതുമേഖല എണ്ണക്കമ്പനികൾ
ബാങ്ക് ഒഫ് ഇന്ത്യയ്‌ക്ക് 3,068 കോടി അറ്റാദായം
ഇന്ത്യ-യു.എ.ഇ ഡിജിലോക്കർ ബന്ധിപ്പിക്കുന്നു
വിഴിഞ്ഞം തുറമുഖത്തിന് പൂർണ കസ്റ്റംസ് അനുമതി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.