ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് മുഖ്യമന്ത്രി

Mon 27 Jul 2026 02:06 AM IST
s

കോട്ടയം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഓർത്ത‌ഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമന സന്ദർശിച്ചു. സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മുൻ സഭാദ്ധ്യക്ഷന്മാരുടെ കബറിടങ്ങളിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി.ഡി.സതീശൻ ദേവലോകത്ത് എത്തുന്നത്. ചാണ്ടി ഉമ്മൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.

സർക്കാരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുണ്ടാകുമെന്ന് സഭാദ്ധ്യക്ഷൻ ഉറപ്പ് നൽകി. എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്‌ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോ. സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,അരമന അസിസ്റ്റന്റ് മാനേജർ ഫാ.ഗീവർഗീസ് ജോൺസൺ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

MORE NEWS
ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനും പൊലീസിനും ജി സുധാകരന്റെ വിമർശനം, മറുപടിയുമായി ആഭ്യന്തരമന്ത്രി
മോദി അജയ്യനെന്ന് പറഞ്ഞവർക്കുള്ള മറുപടി : ബിനോയ് വിശ്വം
' കള്ളൻ വിജയൻ' എന്നൊരു ലേഖനമില്ല,​ ദേശാഭിമാനി ലേഖന വിവാദത്തിൽ എം സ്വരാജിനെ പിന്തുണച്ച് എം വി ഗോവിന്ദൻ
മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.