ബ്രാഹ്മണ സഭ ആടിപൂരാഘോഷം

Sun 16 Aug 2026 01:36 AM IST
brahmana-sabha

പെരുമ്പാവൂർ: കേരള ബ്രാഹ്മണസഭ പെരുമ്പാവൂർ ഉപസഭ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീരാമ ഭജന മഠത്തിൽ ആടിമാസ പൂരാഘോഷം നടത്തി. വിളക്ക് പൂജ, സഹസ്രനാമ അർച്ചന, കുമ്മിയാട്ടം, നിവേദ്യം, ദീപാരാധന തുടങ്ങിയവ നടന്നു. വി. രാധിക, ശാരദ എന്നിവർ സംഗീതാർച്ചന നടത്തി. എസ്. യജ്ഞേശ്വരയ്യർ, എസ്. ഗോപാലകൃഷ്ണയ്യർ, എസ്. ലക്ഷ്മണൻ എന്നിവർ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു. ഉപസഭ പ്രസിഡന്റ് എൻ. രാമചന്ദ്രൻ, സെക്രട്ടറി എസ്. വൈദ്യനാഥൻ,​ ജ്യോതി ഗണപതി രാമൻ എന്നിവർ സംസാരിച്ചു. എസ്.ആർ. പാർവതി അമ്മാൾ, അഖില ഹരിഹര സുബ്രമണ്യയ്യർ, അന്നപൂർണ്ണി കൃഷ്ണമൂർത്തി, സംഗീതാ ശ്രീറാം, രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

MORE NEWS
കൂത്താട്ടുകുളത്ത് തിരംഗ യാത്ര
ഗാന്ധി ദർശൻവേദി സ്വാതന്ത്ര്യദിനാഘോഷം
ഓണം സഹകരണ വിപണി
പുകഞ്ഞ് കത്തുന്ന സംസ്കൃത സർവകലാശാല
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.