കൂത്താട്ടുകുളത്ത് തിരംഗ യാത്ര

Sun 16 Aug 2026 01:58 AM IST
independence-day-

കൂത്താട്ടുകുളം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് സംഘടിപ്പിച്ച തിരംഗ യാത്രയും സമ്മേളനവും സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ പി.പി. സജീവിന് ദേശീയ പതാക കൈമാറി. രാമപുരം കവലയിൽ നിന്നാരംഭിച്ച യാത്ര സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. ​ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.ടി. നടരാജൻ, അഡ്വ. സൂരജ് ജോൺ, അരുൺ പി. മോഹൻ, സംസ്ഥാന സമിതിയംഗം എം.ഡി. ദിവാകരൻ, എം.എൻ. മധു, പി.ആർ. വിജയകുമാർ, വി.എസ്. സത്യൻ, ഷീജ പരമേശ്വരൻ, റോയ് എബ്രഹാം, എൻ.ആർ. ശ്രീകുമാർ തുടങ്ങിയവർ യാത്രയിൽ അണിചേർന്നു.

MORE NEWS
ബ്രാഹ്മണ സഭ ആടിപൂരാഘോഷം
ഗാന്ധി ദർശൻവേദി സ്വാതന്ത്ര്യദിനാഘോഷം
ഓണം സഹകരണ വിപണി
പുകഞ്ഞ് കത്തുന്ന സംസ്കൃത സർവകലാശാല
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.