ഗാന്ധി ദർശൻവേദി സ്വാതന്ത്ര്യദിനാഘോഷം

Sun 16 Aug 2026 01:26 AM IST
gandhi-darshan

പെരുമ്പാവൂർ: കേരള പ്രദേശ് ഗാന്ധി ദർശൻവേദി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുപ്പംപടി ഡയറ്റ് ലാബ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ജില്ലാ ചെയർമാൻ എം.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബിജോയി വർഗീസ് അദ്ധ്യക്ഷനായി. ഡയറ്റ് പ്രിൻസിൽ ബി.എസ്. ദീപാ ഗാന്ധി അനുസ്മരണ സന്ദേശവും കെ.കെ. മാത്തുക്കുഞ്ഞ് ദേശീയ പതാക വിതരണവും ജില്ലാ സെക്രട്ടറി പി. കൃഷ്ണമോഹൻ ഗാന്ധി പുസ്തക വിതരണവും നടത്തി. വായന പൂർണിമ കൺവീനർ നജീബ് പുത്തൻ വീട്ടിൽ സംസാരിച്ചു. വിദ്യാർത്ഥികളുടെ ദേശഭക്തി നൃത്തം നടന്നു. മുഴുവൻ വിദ്യാർത്ഥികൾക്കും ദേശീയ പതാകയും ഗാന്ധിയൻ പുസ്തകങ്ങളും നൽകി.

MORE NEWS
കൂത്താട്ടുകുളത്ത് തിരംഗ യാത്ര
ബ്രാഹ്മണ സഭ ആടിപൂരാഘോഷം
ഓണം സഹകരണ വിപണി
പുകഞ്ഞ് കത്തുന്ന സംസ്കൃത സർവകലാശാല
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.