എക്‌സൈസ് ഉദ്യോഗസ്ഥരെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു

ഓൺലൈൻ ഡെസ്ക് | Mon 17 Aug 2026 02:06 AM IST
hospital

കായംകുളം: അനധികൃത മദ്യവില്പന നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ വീട്ടുടമയും കുടുംബാംഗങ്ങളും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. കണ്ടല്ലൂർ കളരിക്കൽ ജംഗ്ഷന് സമീപം ശ്രീനിലയത്തിൽ ശ്രീലാലിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ രാജേഷ് കുമാർ വി.കെ, വർഗീസ് പയസ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

അവധി ദിനത്തിൽ ശ്രീലാലിന്റെ വീട്ടിൽ മദ്യവില്പന നടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് നാലംഗ എക്‌സൈസ് സംഘം മഫ്തിയിലെത്തിയത്. രാജേഷും വർഗീസും വീട്ടിൽ കയറി പരിശോധന നടത്തുമ്പോൾ മറ്റു രണ്ടുപേർ പുറത്തു കാവൽ നിന്നു. അതിനിടെ രാജേഷിനെയും വർഗീസിനെയും മുറിയിൽ പൂട്ടിയിട്ട് കുടുംബാംഗങ്ങൾ മർദ്ദിക്കുകയായിരുന്നു.

നിലവിളി കേട്ട് പുറത്തു നിന്നവർ എത്തിയാണ് ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരേയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലാലും കുടുംബവും ഒളിവിലാണ്. കായംകുളം പൊലീസ് കേസെടുത്തു.

MORE NEWS
കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്‌ളാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി
'മെസി' തട്ടിപ്പിൽ ഇടപെടാൻ കാത്ത് കേന്ദ്ര ഏജൻസികൾ
ഇന്ന് കർഷക ദിനം, മണ്ണാണ് പൊന്ന്
പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.