കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്‌ളാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി

Mon 17 Aug 2026 08:43 AM IST
bilal
മുഹമ്മദ് ബിലാൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് കാണാതായ ഏഴാംക്‌ളാസുകാരന്റെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്‌ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ബിലാലിന്റെ (13)​ മൃതദേഹമാണ് കണ്ടെത്തിയത്. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായിരുന്നു ബിലാൽ.

ഫയർഫോഴ്‌സും നാട്ടുകാരും എൻഡിആർഎഫ് സംഘവും സംയുക്തമായാണ് കുട്ടിക്ക് വേണ്ടി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരച്ചിൽ നടത്തിവന്നത്. ബിലാലിന്റെ സൈക്കിളും ചെരുപ്പും വസ്ത്രങ്ങളും കായലിന്റെ തീരത്ത് നിന്ന് കണ്ടെടുത്തിരുന്നു. തുടർന്നാണ് കായലിൽ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്.

MORE NEWS
'മെസി' തട്ടിപ്പിൽ ഇടപെടാൻ കാത്ത് കേന്ദ്ര ഏജൻസികൾ
ഇന്ന് കർഷക ദിനം, മണ്ണാണ് പൊന്ന്
എക്‌സൈസ് ഉദ്യോഗസ്ഥരെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു
പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.