പ്രവാസികൾക്ക് ഓണം ഉത്പന്നങ്ങളുമായി ലുലു കാർഗോ വിമാനം

Wed 19 Aug 2026 12:32 AM IST
national

പ്രവാസികൾക്ക് ഓണം ഉത്പന്നങ്ങളുമായി ലുലു കാർഗോ വിമാനം

കൊച്ചിയിൽ നിന്ന് 45 ടൺ പച്ചക്കറി - വിഭവങ്ങൾ അയച്ചു

കൊച്ചി: പ്രവാസികൾക്ക ഓണം ആഘോഷിക്കാൻ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിൽ ഇന്നലെ രാവിലെ 10:40 ന് 45 ടൺ പഴം, പച്ചക്കറി വിഭവങ്ങൾ കയറ്റി അയച്ചു. 60 ടൺ പഴം, പച്ചക്കറി, വാഴയിലകൾ എന്നിവയുമായി മറ്റൊരു കാർഗോ വിമാനം നാളെ പുറപ്പെടും. ലുലു ഫെയർ എക്‌സ്‌പോർട്ടിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറി വിഭവങ്ങളാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ചിരുന്നു.

MORE NEWS
വണ്ടർലാ കൊച്ചിയിൽ ഓണാഘോഷത്തിന് തുടക്കം
വീണ്ടും തിളച്ച് ക്രൂഡോയിൽ വില
ചരിത്രത്തിലാദ്യമായി കോറം തികയാതെ ടാറ്റ സൺസ് എ.ജി.എം
ബിസ്മി കണക്റ്റ് 'വമ്പനോണം ബമ്പറോണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.