സുപ്രീംകോടതിയിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് 14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ

Wed 19 Aug 2026 01:46 AM IST
a
a

വി.ഡി. സതീശനെതിരെ 18 കേസുകൾ

ന്യൂഡൽഹി: രാജ്യത്തെ 14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസ് പ്രതികളാണെന്ന് സുപ്രീംകോടതിയിൽ റിപ്പോ‌ർട്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയാണ് പട്ടികയിൽ ഒന്നാമത്. 89 കേസുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി 29 കേസുകളിൽ പ്രതിയാണ്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവ‌ർക്കെതിരെ 19 കേസുകളുണ്ട്. പട്ടികയിൽ 5ാം സ്ഥാനത്താണ് കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹത്തിനെതിരെ 18 കേസുകൾ. സമരങ്ങൾക്കിടെ ഗതാഗതതടസമുണ്ടാക്കിയെന്ന കേസുകൾ അടക്കമാണിത്. 326 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. കേരളത്തിലെ 20ൽ 19 എം.പിമാർ അടക്കമാണിത്. തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌ക്കെതിരെ രണ്ടു കേസുകളുമുണ്ട്. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന പൊതുതാത്പര്യഹർജിയിലാണ് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ റിപ്പോർട്ട് സമർപ്പിച്ചത്.

MORE NEWS
അടുത്ത മുഖ്യമന്ത്രി ധനുഷ് ആകുമോ; വിജയ് മാതൃക പിന്തുടരും?​ ആരാധക സംഘടനയുടെ പേര് മാറ്റി
എയർ ഇന്ത്യ എക്‌‌സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു; 148 യാത്രക്കാരും സുരക്ഷിതർ
'ബംഗ്ലാദേശിലും ഫ്രാൻസിലും സംഭവിച്ച പോലെ, ഇന്ത്യയിലും ഭരണമാറ്റത്തിനുള്ള ശ്രമങ്ങൾ നടക്കുന്നു',- ആർഎസ്എസ് മേധാവി
യൂസഫ് പഠാന്റെ വർഷങ്ങൾ നീണ്ട ഭൂമിത്തർക്കത്തിന് വിരാമം; ബിജെപി സർക്കാരിന്റെ അനുമതിയോടെ ഒത്തുതീർപ്പായി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.