11 കെ.വി ഫീഡർ പ്രവർത്തന സജ്ജം ചേരാനെല്ലൂരിന് വൈദ്യുതിക്കരുത്ത്

Mon 07 Sep 2026 12:38 AM IST
k

കൊച്ചി: ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് കൂടുതൽ കരുത്തേകി പുതിയ 11 കെ.വി ഫീഡർ പ്രവർത്തനസജ്ജമായി. ദ്യുതി 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഫീഡർ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 110 കെ.വി ഇടപ്പള്ളി സബ്‌സ്റ്റേഷനിൽ നിന്ന് ചേരാനെല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലേക്ക് 5.8 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് ഫീഡർ നിർമ്മിച്ചത്. ഫീഡർ പ്രവർത്തനക്ഷമമായതോടെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏകദേശം 70 ശതമാനം പ്രദേശങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമായ വൈദ്യുതി വിതരണം ലഭ്യമാകും. അതിവേഗം വികസിക്കുന്ന മേഖലയിലെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കിയത്.

നിലവിലുള്ള ഫീഡറുകളിലെ അമിതഭാരം കുറയ്ക്കാനും വോൾട്ടേജ് നിലവാരം മെച്ചപ്പെടുത്താനും വൈദ്യുതി തടസങ്ങളുടെ ദൈർഘ്യവും ആവർത്തനവും കുറയ്ക്കാനും പുതിയ ഫീഡർ സഹായിക്കും. ഭാവിയിലെ വൈദ്യുതി ആവശ്യകത കണക്കിലെടുത്തുള്ള അടിസ്ഥാന സൗകര്യ വികസനം കൂടിയാണിത്.

ഉദ്ഘാടനച്ചടങ്ങിൽ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാരിയത്, വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, ജനപ്രതിനിധികൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ. മാത്യു, മുൻ ജില്ലാ പഞ്ചായത്ത് അംഗം ലോറൻസ്, എറണാകുളം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ എം.ജി. വിനു, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പി. ബൈജുമോൻ, സബ് എൻജിനിയർ ഇൻചാർജ് കെ.എസ്. ജോസഫ് എന്നിവർ പങ്കെടുത്തു.

 3.5 കോടി രൂപ - പദ്ധതി ചെലവ്

 5.8 കിലോമീറ്റർ - സ്ഥാപിച്ച ഭൂഗർഭ കേബിളിന്റെ നീളം

 110 കെ.വി - ഇടപ്പള്ളി സബ്‌സ്റ്റേഷൻ

 11 കെ.വി - പുതിയ ഫീഡറിന്റെ ശേഷി

 70 ശതമാനം - ചേരാനെല്ലൂർ പഞ്ചായത്തിലെ പ്രയോജനം ലഭിക്കുന്ന പ്രദേശം

 നിലവിലെ ഫീഡറുകളിലെ അമിതഭാരം കുറയും

 വോൾട്ടേജ് നിലവാരം മെച്ചപ്പെടും

 വൈദ്യുതി തടസങ്ങളുടെ ദൈർഘ്യവും ആവർത്തനവും കുറയും

MORE NEWS
ടേബിൾ ടെന്നീസ് ടൂർണമെന്റ് 11 മുതൽ
സവാള വില പിടിച്ചുനിർത്താൻ ഹോർട്ടികോർപ്പ്
മാനസികാരോഗ്യ കേന്ദ്രം പേരുമാറ്റം പോര: വേണ്ടത് നിംഹാൻസ് മാതൃകാ ചികിത്സ
കൊച്ചി വാട്ടർ മെട്രോയ്ക്ക് 6.84 കോടി സ‌‌ർക്കാ‌ർ വായ്പ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.