
കൊച്ചി: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കെ.പി ഹോർമിസ് സ്മാരക അഖില കേരള സ്റ്റേറ്റ് റാങ്കിംഗ് പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റ് 11 മുതൽ 13 വരെ കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കും. രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക. അണ്ടർ-9, അണ്ടർ-11, അണ്ടർ-13, അണ്ടർ-15, അണ്ടർ-17, അണ്ടർ-19 വിഭാഗങ്ങളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിംഗിൾസ്, പുരുഷ- വനിതാ സിംഗിൾസ്, പുരുഷ- വനിതാ ഡബിൾസ്, വെറ്ററൻസ് വിഭാഗങ്ങളിലുമാണ് മത്സരങ്ങൾ. അസോസിയേഷൻ വെബ്സൈറ്റ് https://ktta.zeetius.com/ വഴി ഇന്ന് വൈകിട്ട് ആറുവരെ എൻട്രികൾ സമർപ്പിക്കാം. വിവരങ്ങൾക്ക് : 9633300533, 8547000086.