ചിറയിൻകീഴിലെ കൈയാങ്കളി: സംയമനം പാലിക്കേണ്ടത് നേതാക്കൾ,​ എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ സമീപനമെന്ന് എ പി അനിൽകുമാർ

Wed 09 Sep 2026 07:30 PM IST
ap
AP AMILKUMAR

തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കാളി വിവാദത്തിൽ രമ്യ ഹരിദാസ് എം.എൽ.എയ്ക്കെതിരെ വിമർശനവുമായി മന്ത്രി എ.പി. അനിൽകുമാർ. രമ്യ ഹരിദാസിന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ സമീപനമാണെന്ന് അനിൽകുമാർ പറഞ്ഞു. കെ.പി.സി.സിയുടെ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ട് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതായിരുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളെ കെ.സി. വേണുഗോപാൽ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി. വേണുഗോപാൽ അനാവശ്യമായി വേട്ടയാടപ്പെട്ടുനെനനും മന്ത്രി പറഞ്ഞു. കെ.സിയ്‌ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങളിൽ കടുത്ത വേദനയുണ്ടെന്നംു അദ്ദേഹം കൂട്ടിച്ചേർത്തു.

MORE NEWS
ആ 787 പേരുടെ പട്ടിക പുറത്തുവിടണം,​ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കെ.പി.സി.സി ഭാരവാഹി യോഗം ഇന്ന്
ഞാൻ വെള്ളം കുടിച്ചെന്ന് എഴുതേണ്ട: പിണറായി
ആയുസും ആരോഗ്യവുമുണ്ടെങ്കിൽ പിണറായി വിജയൻ ഒരിക്കൽ കൂടി കേരളത്തെ നയിക്കും : സജി ചെറിയാൻ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.