ക്വിസ് മത്സരം

Wed 30 Sep 2026 02:37 AM IST
quiz
ക്വിസ് മത്സരം

പത്തനംതിട്ട: ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛതാ ഹി സേവാ 2026, ഗാന്ധി ജയന്തി ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കാണ് മത്സരം. ശുചിത്വ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ബോധവത്കരണം നൽകുന്നതും പങ്കാളിത്തം ഉറപ്പാക്കുന്നതുമാണ് മത്സരത്തിന്റെ ലക്ഷ്യം. വിജയികൾക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ 8129557741, 9495913667 എന്നീ നമ്പറുകളിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഒക്ടോബർ മൂന്ന്.

MORE NEWS
ജില്ലാതല ഉദ്ഘാടനം
ഉദ്ഘാടനം
ഉദ്ഘാടനം
താത്പര്യപത്രം ക്ഷണിച്ചു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.